കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലഫോണ്‍ ചാര്‍ജ് കുറഞ്ഞേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വകാര്യകമ്പനികള്‍ ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അടക്കേണ്ട തുക കുറച്ച് ടെലഫോണ്‍ നിയന്ത്രണ അതോറിറ്റി (ട്രായ്) പുതിയ നിരക്കു പ്രഖ്യാപിച്ചതോടെ ടെലഫോണ്‍ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകും.

ഇതനുസരിച്ച് എസ്.ടി.ഡി കോളുകളുടെ നിരക്ക് മിനിറ്റിന് രണ്ടരരൂപയായി കുറയും. ഇപ്പോള്‍ നാലേകാല്‍ രൂപയാണ് മിനിറ്റിന് ഈടാക്കുന്നത്. പുറത്തുനിന്നുള്ള എന്‍.എസ്.ഡി കോളുകളുടെ നിരക്ക് നാലേകാലില്‍ നിന്നും മൂന്നേകാലായി കുറച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

ഫോണ്‍ഉപഭോഗം കൂടുമെന്നുള്ളതുകൊണ്ട് നിരക്കുകള്‍ കുറക്കുന്നതു കൊണ്ട് ബിഎസ്എന്‍എലിന് നഷ്ടമുണ്ടാവില്ല.

ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ തുകയീടാക്കരുതെന്ന സ്വകാര്യ കമ്പനികളുടെ ആവശ്യം ട്രായ് നിരസിച്ചു. ഇങ്ങനെ ചെയ്താല്‍ ടെലഫോണ്‍ വാടകയും ലോക്കല്‍കോള്‍ ചാര്‍ജുകളും വര്‍ദ്ധിക്കുമെന്ന് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

പുതിയ നിരക്കുപ്രകാരം സാധാരണ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ചാര്‍ജ് കുറഞ്ഞേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X