Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: നഷ്ടം 5322 കോടിയെന്ന് പ്രാഥമിക കണക്ക്

ദില്ലി: പ്രാഥമിക കണക്കുകള്‍ പ്രകാരം സുനാമി ദുരന്തത്തില്‍ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലുണ്ടായ സാമ്പത്തിക നഷ്ടം 5322 കോടി രൂപയുടേതാണെന്ന് കേന്ദ്രം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. പ്രാഥമിക കണക്ക് പ്രകാരം കേരളത്തില്‍ 1358.2 കോടിയുടെയും തമിഴ്നാട്ടില്‍ 2730.70 കോടിയുടെയും ആന്ധ്രാപ്രദേശില്‍ 720.73 കോടിയുടെയും പോണ്ടിച്ചേരിയില്‍ 512 കോടിയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നഷ്ടം സംബന്ധിച്ച് കണക്കെടുപ്പുകള്‍ നടന്നുവരികയാണ്.

ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ 6011 പേരെ കാണാതായിട്ടുണ്ട്. സുനാമി ദുരന്തത്തില്‍ ശ്രീലങ്ക, മാലിദ്വീപ്, തായ്ലാന്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 12 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കയില്‍ പതിനഞ്ചോളം ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്.

ഡിസംബര്‍ 26നു ശേഷം ദുരന്തബാധിത പ്രദേശങ്ങളില്‍ 111 തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ 99 തുടര്‍ചലനങ്ങളുടെയും ശക്തി റിക്ടര്‍ സ്കെയിലില്‍ അഞ്ചിനും ആറിനുമിടയിലാണ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+