മാലിയില്‍ നിന്നും സേനാസംഘം തിരിച്ചെത്തി
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും സുനാമി ദുരന്തം വിതച്ച മാലിദ്വീപില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇന്ത്യന്‍ തീരദേശ സേനയുടെ ഒരു സംഘം കേരളത്തില്‍ തിരിച്ചെത്തി.
കമാന്റന്റ് സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം മാലിദ്വീപില്‍ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അവശ്യസാധനങ്ങളുമായി ആദ്യമെത്തിയ സംഘങ്ങളിലൊന്നായിരുന്നു.
മാലിദ്വീപില്‍ സ്ഥിതി വളരെ മോശമായിരുന്നുവെന്നും കപ്പലിന് മുന്നോട്ടുപോകാനും മറ്റും പ്രതികൂലമായ സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. എല്ലാ ഭാഗത്തു നിന്നും ശക്തിയേറിയ കാറ്റ് വീശുന്നുണ്ടായിരുന്നു. മാലിദ്വീപ് അധികൃതരുടെ അനുമതിയില്ലാതെ തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് മാലിദ്വീപില്‍ കാല്‍കുത്തിയത്. മാലിദ്വീപിന്റെ മിക്കഭാഗവും വെള്ളത്തിനടിയിലായിരുന്നു- സുനില്‍കുമാര്‍ പറഞ്ഞു.
ആദ്യം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘം കടലില്‍ കാണാതായ മത്സ്യബന്ധന ബോട്ടുകള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.
മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിനന്ദിച്ചതായി തീരദേശസേന ഡിഐജി എം. എസ്. ഡങ്കി പറഞ്ഞു.












Click it and Unblock the Notifications