Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.പി.എം. നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

കൊല്ലം: സി.പി.എം. സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. നാലാം ലോകവാദികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം സംരക്ഷിക്കുകയാണെന്ന് സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗം എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. തോമസ് ഐസക്ക് എന്നിവര്‍ വേദിയിലുള്ളപ്പോഴായിരുന്നു പ്രതിനിധികള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജനകീയാസൂത്രണ, വിദേശഫണ്ടിംഗ് പ്രശ്നങ്ങളും സമ്മേളനത്തില്‍ പൊന്തിവന്നു. ഫണ്ടിംഗ് പ്രശ്നത്തില്‍ തോമസ് ഐസക്ക് പാര്‍ട്ടിയെ വഴിതെറ്റിച്ചെന്ന് ചില പ്രതിനിധികള്‍ ആരോപിച്ചു. നാലാംലോകവാദ പ്രശ്നത്തിലും പാര്‍ട്ടി നേതൃത്വം ഇടപെടാന്‍ വൈകി. പ്രതിനിധികള്‍ പലരും തോമസ് ഐസക്കിനെതിരെയാണ് ആരോപണങ്ങളുന്നയിച്ചത്.

ഏരിയ കമ്മിറ്റികളിലെ മിക്കവാറും പേര്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചത്. അച്യുതാനന്ദന്റെ അസാന്നിധ്യത്തിലും പിണറായിയുടെ സാന്നിധ്യത്തിലുമായിരുന്നു ചര്‍ച്ചകള്‍ നടന്നത്. പിണറായി പക്ഷം ജില്ലയില്‍ സ്വാധീനം കുറവാണെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനുവരി അഞ്ച് ബുധനാഴ്ച നടന്ന പൊതുചര്‍ച്ച തെളിയിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളില്‍ വി.എസിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നുവെങ്കിലും പൊതുചര്‍ച്ചയില്‍ അതുണ്ടായില്ല.

എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കുമ്പോള്‍ അച്യുതാനന്ദന്‍ നടത്താറുള്ള ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരായിട്ടുള്ളതാണോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടാകാറുണ്ടെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കരിമണല്‍ ഖനനപ്രശ്നത്തില്‍ വി.എസ്.അച്യുതാനന്ദനും എം.എ.ബേബിയും പാലൊളി മുഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.ശര്‍മയുടെ പ്രസംഗശൈലിയ്ക്കെതിരെയും വിമര്‍ശനമുണ്ടായി.

സംസ്ഥാന കമ്മിറ്റിയംഗമായ എം.കെ.ഭാസ്കരന്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചതായി കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ചവറ ഏരിയ കമ്മിറ്റിയിലെ ചില പ്രതിനിധികള്‍ എം.കെ.ഭാസ്കരന്റെ രക്ഷയ്ക്കെത്തി.

നെടുവത്തൂര്‍ ഏരിയ സമ്മേളനത്തില്‍ വിഭാഗീയതയുണ്ടായതായുള്ള ആരോപണം നെടുവത്തൂരില്‍ നിന്നുള്ള ചില പ്രതിനിധികള്‍ അംഗീകരിച്ചു. നെടുവത്തൂരില്‍ ഏരിയ സമ്മേളനകാലത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടായതായി ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ഐസ്ക്രീം, കിളിരൂര്‍ സംഭവങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് വീഴ്ച വരുത്തിയതായും കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ പാര്‍ട്ടിക്ക് പഴികേട്ടതായും ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+