Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്സ് കേസ്: വിധി പറയുന്നതു മാറ്റി

കൊച്ചി: വ്യാജഫാക്സ് സന്ദേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാനുള്ള തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ധനകാര്യമന്ത്രിയും മുന്‍സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.

കോടതി മുന്‍പാകെ ഹാജരാകുന്നതു തടഞ്ഞുകൊണ്ടുള്ള സ്റേ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ഇതിനു മുന്‍പ് കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ കേസ് തുടരാമെന്നും ഇനി സ്റേ അനുവദിക്കില്ലെന്നും ജസ്റിസ് പത്മനാഭന്‍ നായര്‍ ഉത്തരവിട്ടിരുന്നു.

മറ്റൊരു ഉത്തരവില്‍ ശബരിമലയില്‍ സംഭാരം പാക്കറ്റൊന്നിന് നാലു രൂപക്കു നല്‍കണമെന്ന് മില്‍മയോട് ജസ്റിസ് എസ്.ശങ്കരസുബ്ബന്‍, ജസ്റിസ് കെ.ആര്‍ ഉദയഭാനു എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കെ. ജെ. മനോജ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇപ്പോള്‍ അഞ്ചര രൂപക്കാണ് ശബരിമലയില്‍ മില്‍മ സംഭാരം വില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+