ഇബ്രാഹിംകുഞ്ഞ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ വി. കെ. ഇബ്രാഹിംകുഞ്ഞ് ജനവരി ആറ് വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് രാജി വച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കു പകരമാണ് ഇബ്രാഹിംകുഞ്ഞിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യമായി നിയമസഭയിലെത്തുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ്.
സത്യപ്രതിജ്ഞയില്‍ സംബന്ധിക്കാന്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി അഞ്ച് ബുധനാഴ്ച വൈകീട്ട് ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.












Click it and Unblock the Notifications