ഐടി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു
തിരുവനന്തപുരം: പി. കെ. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന വിവരസാങ്കേതികവിദ്യാ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു.
കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളായ വ്യവസായം, സാമൂഹ്യക്ഷേമം. ന്യൂനപക്ഷക്ഷേമം എന്നിവയാണ് പുതിയ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന് നല്‍കിയിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും പുതിയ മന്ത്രിക്ക് നല്‍കാനാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഐടി വകുപ്പ് ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.












Click it and Unblock the Notifications