കെ. എസ്. ചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ് ബുദ്ധിജീവിയുമായ കെ. എസ്. ചന്ദ്രന്‍ (75) അന്തരിച്ചു. ജനവരി ആറ് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപരായിരുന്നു കെ. എസ്. ചന്ദ്രന്‍. കുങ്കുമം, കേരളശബ്ദം എന്നിവയുടെ പത്രാധിപസമിതിയില്‍ അംഗമായിരുന്നു.
നഗരത്തിന്റെ മാറിലും മറവിലും എന്ന ലേഖന പരമ്പര ചന്ദ്രന്റേതായി പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തന്റേതായ രചനാശൈലി കൊണ്ട് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.
ഇന്ദിരാചന്ദ്രനാണ് ഭാര്യ. മക്കള്‍: ബീന, ബിജു, ബിനു.












Click it and Unblock the Notifications