പി.ജെ. കുര്യന്‍ രാജ്യസഭയിലേയ്ക്ക്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ജെ. കുര്യനെ തിരഞ്ഞെടുത്തു. 2005 ജനുവരി ആറ് വ്യാഴാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.
എതിര്‍ സ്ഥാനാര്‍ത്ഥി സി പി ഐയുടെ സി. ദിവാകരനായിരുന്നു. കുര്യന് 92 വോട്ടാണ് കിട്ടിയത്. ആകെ 132 വോട്ടാണ് പോള്‍ ചെയ്തത്. ഐക്യമുന്നണിയിലേയും ഇടതുമുന്നണിയിലേയും നാല് എം എല്‍ എ മാര്‍ വീതം വോട്ട് ചെയ്യാന്‍ എത്തിയില്ല. ഐക്യമുന്നണിയ്ക്ക് 99 അംഗങ്ങളുള്ളതിനാല്‍ കുര്യന്റെ വിജയം നേരത്തേ തന്നെ ഉറപ്പായിരുന്നു.
സിപിഐ നേതാവ് വി.വി. രാഘവന്‍ മരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേയ്ക്കായിരുന്നു ഈ തിരഞ്ഞെടുപ്പ്. 2006 ജനുവരിയില്‍ കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിയ്ക്കും.
മേഴ്സി രവി, പ്രയാര്‍ ഗോപലാകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍. കളത്തില്‍ അബ്ദുള്ള എന്നീ ഐക്യമുന്നണി എംഎല്‍എ മാരും ചെന്താമരാക്ഷന്‍, എ.കെ. ബാലന്‍, ഗിരിജ സുരേന്ദ്രന്‍, വി.കെ. ചന്ദ്രന്‍ എന്നീ ഇടതുപക്ഷ അംഗങ്ങളുമാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്.












Click it and Unblock the Notifications