രാജ്യസഭ: വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ജനവരി ആറ് വ്യാഴാഴ്ച നിയമസഭാ മന്ദിരത്തില്‍ തുടങ്ങി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി പി. ജെ. കുര്യനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി. ദിവാകരനുമാണ് മത്സരിക്കുന്നത്. സിപിഐ നേതാവ് വി. വി. രാഘവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം നാല് മണി വരെയാണ്. വോട്ടെണ്ണി അഞ്ച് മണിക്ക് ഫലം പ്രഖ്യാപിക്കും.
ജനപ്രാതിനിധ്യ നിയമത്തില്‍ വന്ന ഭേദഗതിക്ക് ശേഷം നടക്കുന്ന ആദ്യത്തെ രാജ്യസഭാ തിരഞ്ഞെടുപ്പാണിത്. ഭേദഗതി അനുസരിച്ച് വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ രഹസ്യവോട്ടിംഗ് സമ്പ്രദായം ഭാഗികമായി ഇല്ലാതാകും. മ്പാനാര്‍ഥിയുടെ പാര്‍ട്ടിയിലെ എംഎല്‍എമാര്‍ തങ്ങളുടെ കക്ഷികളുടെ ഏജന്റ് ആവശ്യപ്പെട്ടാല്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് കാണിക്കണമെന്നാണ് പുതിയ ചട്ടം.












Click it and Unblock the Notifications