Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്ററി കമ്മറ്റി ശബരിമല സന്ദര്‍ശിക്കും

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ ഒരു ഉന്നത പാര്‍ലമെന്ററി കമ്മറ്റി ജനുവരി 12ന് സന്നിധാനത്തെത്തും. ലോക്സഭാ സെക്രട്ടറി പി.ഡി തങ്കപ്പനാചാരിയാണ് കമ്മറ്റിയെ നയിക്കുക. ജനുവരി 14ലെ മകരജ്യോതി ദര്‍ശനത്തിനു ശേഷം കമ്മറ്റി ദില്ലിക്കു മടങ്ങും.

ഇതിനിടെ കൂടുതല്‍ ഭക്തജനങ്ങള്‍ക്കു മകരജ്യോതി ദര്‍ശിക്കാനുള്ള ഏര്‍പ്പാടുകല്‍ ശബരിമലയില്‍ ചെയ്തുവരികയാണ്. തിരക്കു നിയന്ത്രിക്കാനായി നടപ്പന്തലിലും തിരുമുററത്തും കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കും. ഭക്തജനങ്ങള്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കാനും സംവിധാനമുണ്ടാക്കും.ശരംകുത്തിയിലും മറക്കൂട്ടത്തിലും മകരജ്യോതി ദര്‍ശനത്തിനു നില്‍ക്കുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജനുവരി 13ന് പമ്പാവിളക്കും പമ്പാസദ്യയും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+