സുനാമി: കൊല്ലത്ത് ഒരു മരണം കൂടി
കൊല്ലം: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കൊല്ലം ജില്ലയില്‍ മരിച്ചു.
കടല്‍ക്ഷോഭമുണ്ടാവുന്നതു കണ്ട് ഭാര്യയോടും മക്കളോടുമൊപ്പം വീട് വിട്ടിറങ്ങുമ്പോള്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളിയായ നീണ്ടകര സെന്റ് ജോസഫ് മന്ദിരത്തില്‍ ഫ്രാന്‍സിസ് അഗസ്റിന്‍ (46) ആണ് മരിച്ചത്. ഇതോടെ സുനാമി ദുരന്തത്തില്‍ കൊല്ലം ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം 141 ആയി.
ജൂഡിത്ത് ആണ് റോബിന്റെ ഭാര്യ. മക്കള്‍: റോബിന്‍, റൂബിയ.












Click it and Unblock the Notifications