കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി: സഹായഹസ്തവുമായി സംഘടനകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരിതബാധിതര്‍ക്കായി വീടുകള്‍ നിര്‍മിക്കാനും അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാനും തയ്യാറാണെന്ന് വിവിധ സന്നദ്ധസംഘടനകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

75,000 രൂപയോളം ചെലവുവരുന്ന വീടുകളാണ് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്ന് ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സഹായിക്കാനാഗ്രഹിക്കുന്നവര്‍ പുതുതായി രൂപം നല്‍കിയ ദുരിതനിവാരണ വകുപ്പുമായാണ് ബന്ധപ്പെടേണ്ടത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് സര്‍ക്കാരിന്റെ രൂപകല്‍പനയനുസരിച്ച് സംഘടനകള്‍ക്ക് വീട് നേരിട്ട് നിര്‍മിക്കാം. അല്ലെങ്കില്‍ വീട് നിര്‍മാണത്തിന് സര്‍ക്കാരിനെ ചുമതലപ്പെടുത്താം. വീട് വയ്ക്കുന്നവര്‍ക്ക് പേര് എഴുതിവെയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തെ സഹായിക്കാന്‍ മാതൃഭൂമി ചലച്ചിത്രതാരങ്ങളെ പങ്കെടുപ്പിച്ച് ധനശേഖരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് രീതിയിലുള്ള സഹായവും നല്‍കാന്‍ അമൃതാനന്ദമയി മഠം തയ്യാറാണെന്ന് സ്വാമി ജ്ഞാനാമൃതാനന്ദപുരി അറിയിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സേവാഭാരതി അറിയിച്ചു. 50 സ്ത്രീകളെയും 50 കുട്ടികളെയും സംരക്ഷിക്കാന്‍ അഭയ തയ്യാറാണെന്ന് സുഗതകുമാരി അറിയിച്ചു. ഭവനനിര്‍മാണത്തിനായി ഒരുകോടിയോളം രൂപ ചെലവാക്കാനും 50 കുട്ടികളെ ദത്തെടുക്കാനും തയ്യാറാണെന്ന് മാര്‍ത്തോമ്മാ സഭാ സെക്രട്ടറി അറിയിച്ചു. ചെലവുകുറഞ്ഞ 200 വീടുകള്‍ സത്യസായി സേവാസമിതി വാഗ്ദാനം ചെയ്തു.

സംസ്ഥാന സഹകരണബാങ്ക് , കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബിലീവേഴ്സ് ചര്‍ച്ച് ,ജമാഅത്തെ ഇസ്ലാമി, വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ എന്നിവരും വിവിധ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും സഹായം വാഗ്ദാനംചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X