Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്1ബി വിസകള്‍ കൂട്ടിയേക്കും

ദില്ലി: ഇന്ത്യാക്കാര്‍ക്കുള്ള എച്ച് 1 ബി വിസകളുടെ എണ്ണം അമേരിക്ക കൂട്ടിയേക്കും. ബിപിഒ രംഗത്തെ ജോലികള്‍ ഇന്ത്യയിലേക്കു മാറ്റുന്നത് അനിവാര്യമാണെന്നു മനസിലായ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഔട്ട്സോഴ്സിംഗ് ജോലികള്‍ ഇന്ത്യയിലേക്കു മാറ്റുന്നതു തടയണമെന്നാവശ്യം യുഎസില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ബിപിഒയുടെ തലസ്ഥാനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യയെ ഇതില്‍ നിന്നൊഴിവാക്കാനില്ലെന്നു കണ്ടാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിനു തയ്യാറാവുന്നതെന്ന് യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോബര്‍ട്ട് ഒ ബ്ലേക്ക് പറഞ്ഞു. ദില്ലിയില്‍ ഒരു വ്യവസായിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ്, അക്കൗണ്ടിംഗ്, സോഫ്റ്റ്വേര്‍ തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ തള്ളിക്കളയാനാവില്ല.അതുകൊണ്ടാണ് ഇന്ത്യാക്കാര്‍ക്കുള്ള എച്ച്1ബി വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിച്ചു വരുന്നത്. അമേരിക്കയിലെ വലുതും ചെറുതുമായ കമ്പനികളും ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അടുത്തുതന്നെ അമേരിക്ക ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കുന്നതു തന്നെ ഇക്കാര്യം വളരെ ഗൗരവമായാണ് അമേരിക്കയെടുത്തിരിക്കുന്നത് എന്നതിനുദാഹരണമാണ്. അമേരിക്കന്‍ സര്‍ക്കാരില്‍ ഇന്ത്യക്കിതു മൂലം ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നും ബ്ലേക്ക് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഇന്ത്യയിലേക്ക് അമേരിക്കയില്‍ നിന്നും അഞ്ഞൂറ് കോടി ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യയില്‍ നിന്നും 1300 കോടി ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+