സ്മാര്‍ട്ട് സിറ്റി: പ്രതിനിധി സംഘം ചര്‍ച്ചക്കെത്തുന്നു
തിരുവനന്തപുരം: ദുബായ് ഇന്റര്‍നെറ്റ് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ഇന്റര്‍നെറ്റ് സിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ജനുവരി 18ന് ഉ ചര്‍ച്ചകള്‍ നടത്തും.
ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ചര്‍ച്ച. ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിലെ കാക്കനാട് 4000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാകുന്നതോടെ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഡയറക്ടര്‍ ബോര്‍ഡിനു താല്‍പര്യമുണ്ടെങ്കില്‍ ഇന്‍ര്‍നെറ്റ് സിറ്റിയില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications