എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും ഇരട്ടപൗരത്വം നല്‍കും
മുംബൈ: വിദേശത്തേക്ക് കുടിയേറിയ എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇരട്ടപൗരത്വം നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു.
ജനവരി ഏഴ് വെള്ളിയാഴ്ച മുംബൈയില്‍ തുടങ്ങിയ മൂന്നാം പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ ചില രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഇരട്ടപൗരത്വം നല്‍കിയിരുന്നത്.
1950 ജനവരി 26ന് ശേഷം ഇന്ത്യയില്‍ നിന്ന് കുടിയേറിയ എല്ലാ ഇന്ത്യക്കാര്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഇരട്ടപൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
ഇരട്ടപൗരത്വം നല്‍കുന്നതിനായി ഇന്ത്യയില്‍ ജനിച്ച ആളുകള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യുന്നതിനായുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications