കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വിധി മാറ്റിവച്ചു
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീകോടതി മാറ്റിവച്ചു.
ജാമ്യം നല്‍കിയാല്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ താന്‍ കാഞ്ചി മഠം സന്ദര്‍ശിക്കില്ലെന്ന് ജയേന്ദ്രസരസ്വതി കോടതിക്ക് ഉറപ്പുനല്‍കി.
കേസിലെ പ്രധാന സാക്ഷികളെല്ലാം മഠത്തിലെ ജോലിക്കാരായതു കൊണ്ട് ജയേന്ദ്രസരസ്വതിക്കു ജാമ്യം നല്‍കിയാല്‍ അതു കേസിനെ ബാധിക്കുമെന്ന് തമിഴ്നാട് പൊലീസ് കോടതിയില്‍ വാദിച്ചു.
ഐസിഐസിഐ ബാങ്കടക്കമുള്ള മൂന്നു ബാങ്കുകളില്‍ നിന്ന് ശങ്കരരാമനെ വധിച്ചവര്‍ക്കു നല്‍കാന്‍ മഠാധിപതി പണം പിന്‍വലിച്ചുവെന്ന് കോടതിയില്‍ ആദ്യം ബോധിപ്പിച്ച പൊലീസ് പിന്നീട് ഭൂമിയിടപാടില്‍ ലഭിച്ച 50 ലക്ഷമാണ് കൊലനടത്തിയവര്‍ക്കു നല്‍കിയതെന്ന് കോടതിയില്‍ വാദിച്ചു.
സംഭവം നടക്കുന്നതിനു നാലു മാസം മുന്‍പു തന്നെ മഠാധിപതി ഈ പണം ബാങ്കില്‍ നിക്ഷേപിച്ചുവെന്നും തുക പിന്‍വലിച്ചിട്ടില്ലെന്നും തെളിയിക്കുന്ന ബാങ്ക് രേഖകള്‍ മഠാധിപതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എഫ്. എസ്. നരിമാന്‍ കോടതിയില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications