ജയേന്ദ്ര സരസ്വതിയുടെ റിമാന്‍ഡ് നീട്ടി
കാഞ്ചീപുരം: കാഞ്ചി ജയേന്ദ്രസരസ്വതിയുടെ ജുഡീഷ്യല്‍ റിമാന്‍ഡ് ജനുവരി 19 വരെ നീട്ടാന്‍ കാഞ്ചീപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ചെങ്കല്‍പേട്ട് കോടതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖേനയാണ് റിമാന്‍ഡ് നീട്ടിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
മജിസ്ട്രേറ്റ് ജനവരി ആറ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ കോടതിയില്‍ എത്തിയെങ്കിലും വീഡിയോ സംവിധാനത്തിലെ തകരാറു മൂലം നാലരയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.
കാഞ്ചി മഠാധിപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തോടു ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ജുഡീഷ്യല്‍ റിമാന്‍ഡ് നീട്ടാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.












Click it and Unblock the Notifications