Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാലയങ്ങളില്‍ സെല്‍ഫോണ്‍ നിരോധനം പരിഗണനയില്‍

തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

കോളജുകളോട് ചേര്‍ന്ന ഇന്റര്‍നെറ്റ് കഫേകളില്‍ ഇടയ്ക്കിടെ പരിശോധന നടത്താന്‍ സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനായി ആലോചിക്കുന്നതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ക്യാമറാ ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കും. സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ഷോയും നടത്താന്‍ പാടില്ല. കോളജുകളില്‍ അശ്ലീലച്ചുവയുള്ള ഷോകളും മറ്റും നടത്തിയാല്‍ കോളജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കും.

സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനും അത് തടയുന്നതിനും നിയമപരമായ അധികാരങ്ങളുള്ള സമിതികള്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും. തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ക്കെതിരായ നിയമം കോളജ് കാമ്പസുകളിലും ബാധകമാക്കുന്നതിനെ കുറിച്ച് ആലോചിക്കും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+