Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ദേവസ്വം തീരുമാനം പുന:പരിശോധിച്ചേക്കും

തൃശൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം പരിശോധിക്കുന്നതിന് ആദായനികുതി അധികൃതര്‍ക്ക് അനുവാദം നല്‍കിയ തീരുമാനം ദേവസ്വം ഭരണസമിതി പുന:പരിശോധിച്ചേക്കും.

ജനവരി എട്ടിന് സ്വര്‍ണക്കിരീടം പരിശോധിക്കുന്നതിന് ദേവസ്വം ആദായനികുതി അധികൃതര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കുന്നതിന് വ്യാഴാഴ്ച ദേവസ്വം അധികൃതര്‍ ആദായനികുതി അധികൃതരോട് അഭ്യര്‍ഥിച്ചു. ജനവരി 16ന് ശേഷം ഇരുകൂട്ടര്‍ക്കും സൗകര്യമുള്ള ഒരു ദിവസത്തേക്ക് പരിശോധന മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കിരീടവും മറ്റു കാണിക്കകളും ക്ഷേത്രത്തിന്റെ ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. അനില്‍കുമാറും ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിയുമാണ് ലോക്കറിന്റെ സൂക്ഷിപ്പുകാര്‍. ഇരുവരുടെയും സാന്നിധ്യത്തില്‍ മാത്രമേ ലോക്കര്‍ തുറക്കാന്‍ പാടുള്ളൂ. ഒരു അടുത്ത ബന്ധുവിന്റെ മരണം നടന്നതിനാല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ജനവരി 15 വരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് പരിശോധന മാറ്റിവയ്ക്കാന്‍ ആദായനികുതി അധികൃതരോട് ആവശ്യപ്പെട്ടത്.

ജനവരി മൂന്നിന് ചേര്‍ന്ന ദേവസ്വം ഭരണ സമിതി യോഗത്തിലാണ് കിരീടം പരിശോധിക്കാന്‍ അനുമതി നല്‍കുന്നതിന് തീരുമാനമെടുത്തത്. കിരീടം പരിശോധിക്കുന്നതിനോടുള്ള ഒരു വിഭാഗം ഭക്തരുടെ എതിര്‍പ്പ് കണക്കിലെടുത്ത് ജനവരി 21ന് ചേരുന്ന ഭരണ സമിതി യോഗം ഈ തീരുമാനം പുന:പരിശോധിച്ചേക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ കെ. മോഹന്‍ദാസ് പറഞ്ഞു.

ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കിരീടം പരിശോധിക്കുന്നത് ആരോഗ്യകരമായ കീഴ്വഴക്കമല്ലെന്നും എന്നാല്‍ ഒരു വിവാദത്തിന് താത്പര്യമില്ലാത്തതിനാലാണ് കിരീടം പരിശോധിക്കാന്‍ അനുവാദം നല്‍കിയതെന്നും മോഹന്‍ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+