കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-ഗവര്‍ണന്‍സ് പദ്ധതി ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമവകുപ്പു നവീകരണവുമായി ബന്ധപ്പെട്ട ഇ-ഗവര്‍ണന്‍സ് പദ്ധതി നിയമമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു.

നിയമവകുപ്പ് ലൈബ്രറിയുടെ കമ്പ്യൂട്ടര്‍വത്കരണം, കോടതി നടപടികളുടെയും ഗവ. പ്ലീഡര്‍ ഓഫീസുകളുടെയും മേല്‍നോട്ടത്തിനായുള്ള കമ്പ്യൂട്ടര്‍വത്ക്കരണം, നിയമവകുപ്പ് നവീകരണത്തിനുള്ള പദ്ധതികള്‍ എന്നിവയാണ് ഇ-ഗവര്‍ണന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമവകുപ്പ് ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനാണ് ആദ്യപദ്ധതി. ഇതനുസരിച്ച് ലൈബ്രറിയിലുള്ള മുഴുവന്‍ പുസ്തകങ്ങളുടെയും വിവരം കമ്പ്യൂട്ടറിലൂടെ ലഭ്യമാകും.

രണ്ടാമത്തെ പദ്ധതി നിയമവകുപ്പിനെ ജില്ലാ ഗവ. പ്ലീഡര്‍മാരുടെ ഓഫീസുകളുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗവ. പ്ലീഡര്‍ ഓഫീസിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഗവ. പ്ലീഡര്‍ ഓഫീസിലേക്കുള്ള കേസുകളുടെ എണ്ണം, അവയുടെ സ്വഭാവം, ഓരോ കേസും കടന്നുപോയ നടപടിക്രമങ്ങള്‍, ഹാജരായ അഭിഭാഷകര്‍ എന്നിവ നേരിട്ടറിയാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. കേസുകളുടെ പ്രാധാന്യത്തെപ്പറ്റി ഗവ. പ്ലീഡര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അവര്‍ക്ക് ഓണ്‍ ലൈനിലൂടെ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സുപ്രിംകോടതിയിലെ കേസുകള്‍ നടത്തുന്നതിന് ഡല്‍ഹിയിലുള്ള ലാ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവയിലും ഘട്ടംഘട്ടമായി ഈ പദ്ധതി നടപ്പിലാക്കും.

നിയമവകുപ്പ് ആധുനികവത്ക്കരണമാണ് മൂന്നാമത്തെ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. നിയമനിര്‍മാണം, നിയമോപദേശം, പ്രസിദ്ധീകരണം, പരിഭാഷ എന്നിവ ഉള്‍പ്പെടെ നിയമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം കമ്പ്യൂട്ടര്‍വത്ക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ നിയമവകുപ്പ് പ്രത്യേക സെക്രട്ടറി മേരിലോപ്പസ്, കെല്‍ട്രോണ്‍ ജനറല്‍മാനേജര്‍ സുശീല ടൈറ്റസ്, അഡീഷണല്‍ സെക്രട്ടറി കെ. ബാബു എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X