ദുരന്തഭൂമിയില്‍ താത്കാലിക ആശുപത്രി സ്ഥാപിക്കും
കരുനാഗപ്പള്ളി: ദുരന്തഭൂമിയില്‍ താത്കാലിക ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.
താത്കാലിക ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജനവരി ഏഴ് വെള്ളിയാഴ്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിക്കേറ്റവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായമായ 5000 രൂപ ഉടന്‍ ലഭ്യമാക്കും. ആലപ്പാട് പഞ്ചായത്തില്‍ 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വികലാംഗര്‍ക്ക് മന്ത്രി വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തു. പിന്നീട് ദുരിതബാധിതപ്രദേശങ്ങളും മന്ത്രി സന്ദര്‍ശിച്ചു.












Click it and Unblock the Notifications