Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗം ഉദ്ഘാടനത്തിന് നാരായണപണിക്കര്‍

കൊച്ചി: എസ്എന്‍ഡിപി വൈക്കം യൂണിയന്‍ സമ്മേളനം എന്‍എസ്എസ് സെക്രട്ടറി പി. കെ. നാരായണപണിക്കര്‍ 2005 ജനുവരി 29ന് ഉദ്ഘാടനം ചെയ്യും.

വിശാലഹിന്ദു ഐക്യമുന്നണിയെന്ന ഇരുസംഘടകളുടെയും ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ആദ്യപടിയായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.ഇതാദ്യമായാണ് എന്‍എസ്എസ് സെക്രട്ടറി എസ്എന്‍ഡിപി യൂണിയന്‍ ഉദ്ഘാടനം ചെയ്യുന്നത്.

എന്‍എസ്എസ് നാമനിര്‍ദേശം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ജി. രാമന്‍നായരും യോഗത്തില്‍ സംബന്ധിക്കും.

വിശാലഹിന്ദുമുന്നണിയെന്ന ആശയം നടപ്പാക്കുന്നതിന്റെ ആദ്യപടിയായിരിക്കും വൈക്കത്തു നടക്കുന്ന സമ്മേളനമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഇതിനിടെ എസ്എന്‍ഡിപിയുടെ ഔദ്യോഗിക മാസികയായ യോഗനാദത്തിനു നല്‍കിയ അഭിമുഖത്തില്‍ ഐക്യമുന്നണി രൂപീകരണത്തിനുള്ള കരടുരൂപരേഖ തയ്യാറായി വരികയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍ അറിയിച്ചു.

തങ്ങളുടേതു മാത്രമായ വോട്ടുബാങ്കു രൂപീകരിച്ചിരിക്കുന്നതിനാല്‍ കേരളത്തിലെ ഇരുമുന്നണികളും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആവശ്യമില്ലാത്ത പരിഗണന നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെത്തിച്ചേര്‍ന്നിരിക്കുന്ന ഹവാല പണം ആരുടെയൊക്കെ നിക്ഷേപങ്ങളിലേക്കാണു പോയിരിക്കുന്നതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നാരായണപണിക്കര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+