സുനാമി: ആലപ്പുഴയില്‍ ഒരാള്‍ കൂടി മരിച്ചു
ആലപ്പുഴ: സുനാമി ദുരന്തത്തില്‍ ആലപ്പുഴ ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആലപ്പുഴ ജില്ലയില്‍ ദുരന്തത്തില്‍ മരിക്കുന്നവരുടെ എണ്ണം 32 ആയി.
സുനാമി കടല്‍ക്ഷോഭത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കുത്തിയതോട് ഒന്നാം വാര്‍ഡ് പനക്കല്‍ വീട്ടില്‍ റാഫേല്‍ ലോനപ്പന്‍ (88) ആണ് മരിച്ചത്.
കടല്‍വെള്ളം കരയിലേക്ക് കയറുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് റാഫേലിന് പരിക്കേറ്റത്. ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റാഫേല്‍.
പരിക്കേറ്റതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50000 രൂപ റാഫേലിന് ലഭിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം റാഫേലിന്റെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുമെന്ന് തഹസീല്‍ദാര്‍ ഒ. മാത്യു അറിയിച്ചു.
പരേതയായ മാര്‍ത്തയാണ് ലോനപ്പന്റെ ഭാര്യ. മക്കള്‍: ആന്റണി, ആല്‍ബര്‍ട്ട്, ജോസി സെബാസ്റ്യന്‍, ചിന്നമ്മ, കുട്ടമ്മ.












Click it and Unblock the Notifications