ഐ ബി എസ് കമ്പനി കൊച്ചിയിലും
തിരുവനന്തപുരം: ഐ ബി എസ് സോഫ്റ്റ്വെയര്‍ സര്‍വീസസ് കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
അന്താരാഷ്ട്ര ഗതാഗതം, ചരക്കു നീക്കങ്ങള്‍ എന്നീ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ സമഗ്രമായി നിറവേറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഐ.ബി.എസ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ വികസനകേന്ദ്രത്തിന് പുറമേ കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ തപസ്യ എന്ന വികസനകേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ ഐബിഎസ് പ്രവര്‍ത്തനമാരംഭിക്കും.
ഐ ബി എസ് മൂന്ന് വര്‍ഷങ്ങളിലായി 1000 സോഫ്റ്റ്വെയര്‍ ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് ഐ ബി എസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.കെ. മാത്യൂസ് അറിയിച്ചു. നിലവില്‍ 450 ജീവനക്കാരുള്ള ഐ ബി എസ് ഇതിനായി വ്യാപക റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്.
2004-ല്‍ 103 കോടി രൂപയുടെ വ്യാപാരക്കരാറുകള്‍ ഒപ്പു വച്ചിട്ടുള്ള ഐ ബി എസ് അന്താരാഷ്ട്ര തലത്തില്‍ ഗതാഗത, ചരക്ക് മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന കമ്പനിയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ നൂറ് രാജ്യങ്ങളിലായി 18 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ വിറ്റുവരവുള്ള സെഡന്റ് കോര്‍പ്പറേഷനുമായി ഒപ്പുവെച്ച കരാറിലൂടെ ഐ ബി എസിന്റെ വരുമാനം ഗണ്യമായി ഉയര്‍ന്നിരുന്നു.
അറ്റ്ലാന്റ, ലണ്ടന്‍, സൂറിച്ച്, ദുബായ്, സിഡ്നി എന്നിവിടങ്ങളിലും ഐ ബി എസിന് ശാഖകളുണ്ട്.












Click it and Unblock the Notifications