കേരളത്തില്‍ നിക്ഷേപത്തിനൊരുക്കമെന്ന് ഖത്തര്‍
നെടുമ്പാശേരി: കേരളത്തില്‍ മുതല്‍മുടക്കാന്‍ ഖത്തറിനു താല്‍പര്യമുണ്ടെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രി അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ പറഞ്ഞു. ഏതൊക്കെ പദ്ധതികള്‍ക്കാണ് പണം മുടക്കേണ്ടതെന്ന് സംസ്ഥാനസര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കും.
കേരളവും ഖത്തറും തമ്മിലുള്ള നിക്ഷേപസൗഹൃദം കൂടുതല്‍ വിപുലമാക്കേണ്ടതുണ്ട്. ഇതിനായി ഇരുഭാഗത്തു നിന്നും സര്‍ക്കാര്‍തല ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.
കൊച്ചിയിലെ വാതക ഉത്പാദന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ഒരുക്കമാണ്. ഗുജറാത്തില്‍ പെട്രോ നെറ്റുമായി ചേര്‍ന്ന് എല്‍.എന്‍.ജി പ്ലാന്റ് ഉണ്ടാക്കിയപ്പോള്‍ അത് നഷ്ടമാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഈ പ്ലാന്റ് വന്‍വിജയമായിരുന്നു.
കൊച്ചിയുടെ വികസനത്തിന് എല്‍.എന്‍.ജി ടെര്‍മിനല്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അത്തിയ അഭിപ്രായപ്പെട്ടു.
കേരളവും ഖത്തറും തമ്മിലുള്ള സൗഹൃദവും വാണിജ്യവ്യവസായ ബന്ധങ്ങളും ശക്തമാക്കാന്‍ കേരളത്തില്‍ ഖത്തറിന്റെ ഒരു നയതന്ത്രകാര്യാലയം തുറക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അല്‍-അത്തിയയോട് അഭ്യര്‍ത്ഥിച്ചു. ഖത്തറിന്റെ നിക്ഷേപപദ്ധതിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications