Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം വേണം: ഉമ്മന്‍ചാണ്ടി

മുംബൈ: വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസി ഇന്ത്യാക്കാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഗള്‍ഫിലെ ഇന്ത്യാക്കാര്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്താന്‍ അവരുടെ പേരും പാസ്പോര്‍ട്ട് നമ്പറും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശഇന്ത്യാക്കാര്‍ തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കണം. വിദേശത്തുള്ളവര്‍ക്ക് കോണ്‍സുലേറ്റു വഴിയോ തപാല്‍ വഴിയോ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വിദേശസര്‍വീസിനുള്ള അനുമതി നല്‍കിയപ്പോള്‍ ഗള്‍ഫ് മേഖലയെ ഒഴിവാക്കിയതു ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+