ബി.എഡ് കോഴ: ലീഗ് നേതാവിനെതിരെ സാക്ഷിമൊഴി
കോഴിക്കോട്: ബി.എഡ് കോളജ് അനുവദിക്കാന്‍ മുസ്ലീംലീഗ് നേതാവ് കോഴ ചോദിച്ചതായി മെത്രാപ്പോലീത്ത തന്നോടു പറഞ്ഞതായി ബി.എഡ് കോഴക്കേസിലെ മൂന്നാംസാക്ഷിയും കേരളാകോണ്‍ഗ്രസ് നേതാവുമായ റജി പുത്തലയത്ത് പ്രത്യേക വിജിലന്‍സ് കോടതിയില്‍ മൊഴി നല്‍കി.
ലീഗ് നേതാവ് പി.സി അഹമ്മദ് മീനങ്ങാടി ബിഷപ്പിന്റെ വീട്ടില്‍ നിന്നു വരുന്നതായി കണ്ടെന്നും റജി ജഡ്ജി ഗോപാലകൃഷ്ണനെ അറിയിച്ചു.ഇതെക്കുറിച്ചു ബിഷപ്പിനോടു ചോദിച്ചപ്പോഴാണ് ബി.എഡ് കോളജനുവദിക്കാന്‍ രണ്ടരലക്ഷേ രൂപ ആവശ്യപ്പെട്ട കാര്യം ബിഷപ്പ് വെളിപ്പെടുത്തിയത്. പിന്നീട് മെത്രാപ്പൊലീത്ത ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കയച്ച പരാതിയുടെ പകര്‍പ്പെടുത്ത് പാര്‍ട്ടി പ്രസിഡന്റ് പി.സി ജോര്‍ജിനയച്ചു താനാണെന്നും റജി വെളിപ്പെടുത്തി.
കേസിലെ ഒന്നും രണ്ടും പ്രതികളായ പി.സി അഹമ്മദും എന്‍.മമ്മൂട്ടിയും കോടതിയില്‍ ഹാജരായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 2005 ജനുവരി 17ന് വിസ്തരിക്കും.












Click it and Unblock the Notifications