Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസപകടത്തില്‍ ഒരാള്‍ മരിച്ചു;11 പേര്‍ക്കു പരിക്ക്

മലപ്പുറം: മലപ്പുറത്തെ തിരൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. തെക്കുമുറി കോത്താട്ട് അലി(70)യാണ് അപകടത്തില്‍ മരിച്ചത്.

2005 ജനുവരി എട്ട് ശനിയാഴ്ച രാവിലെ പത്തേകാലോടെ തിരൂര്‍ പൊലീസ്ലൈനിനു സമീപമാണ് അപകടമുണ്ടായത്. കൂട്ടായിയില്‍ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന യു.പി സണ്‍സ് മിനി ബസും കുറ്റിപ്പുറത്തു നിന്നും തിരൂരിലേക്കു പോവുകയായിരുന്ന സുമി എന്ന ബസുമാണ് കൂട്ടിയിടിച്ചത്. പഞ്ചമി സ്കൂള്‍ സ്റോപ്പില്‍ ആളെയിറക്കാനായി നിറുത്തിയിരുന്ന യു.പി സണ്‍സ് ബസിന്റെ പുറകെ അമിതവേഗതയില്‍ വന്ന സുമി ബസ് വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മിനി ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അലിയുടെ മേല്‍ വന്നിടിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തിരൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റവരെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+