കരിമണല്‍: തീരുമാനമെടുത്തില്ലെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: സുനാമി ദുരന്തമുണ്ടായ സാഹചര്യത്തില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ കരിമണല്‍ പദ്ധതിയുമായി മുന്നോട്ടു പോകണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഖനനമാണ് സുനാമി ദുരന്തത്തിനു കാരണമായതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. സുനാമി ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം അനര്‍ഹരായവരും കൈപ്പറ്റുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴയില്‍ കരിമണല്‍ ഖനനം നടന്നിരുന്ന ആറാട്ടുപുഴ പഞ്ചായത്തില്‍ സുനാമി ദുരന്തത്തില്‍ 28പേര്‍ മരിച്ചിരുന്നു. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് ഇല്‍മിനൈറ്റ് ഖനനം നടത്തുന്ന ഇതിനടുത്ത ആലപ്പാട് പഞ്ചായത്തില്‍ 130പേരും മരിച്ചു.












Click it and Unblock the Notifications