ന്യൂനപക്ഷം ഭരണഘടന ദുരുപയോഗപ്പെടുത്തുന്നു
തിരുവനന്തപുരം: ഭരണഘടനയുടെ സംരക്ഷണം ദുരുപയോഗം ചെയ്ത് ന്യൂനപക്ഷങ്ങള്‍ ജന്മികളായി മാറുകയാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി നാരായണപണിക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കൈമനം കരയോഗത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുഐക്യം സമുദായത്തിനു ഭീഷണിയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സിപിഎമ്മിനു യോഗ്യതയില്ലെന്നും നാരായണപണിക്കര്‍ പറഞ്ഞു. സംസ്ഥാനത്ത് അനധിതൃമായി വന്നുചേര്‍ന്നിരിക്കുന്ന ഹവാല പണത്തെപ്പറ്റി സംസ്ഥാനസര്‍ക്കാര്‍ അന്വേേഷണം നടത്തണമെന്നാവശ്യപ്പെട്ട നാരായണപണിക്കര്‍ സാധാരണക്കാര്‍ക്കിവിടെ ജീവിക്കാന്‍ വയ്യാത്ത സാഹചര്യമാണുള്ളതെന്ന് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications