ഗ്രാമങ്ങളിലെ ഫോണ്‍വാടക ഉയര്‍ന്നേക്കും
തിരുവനന്തപുരം: സ്വകാര്യ ടെലഫോണ്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന അക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറയ്ക്കുമ്പോഴുള്ള നഷ്ടം ഒഴിവാക്കാന്‍ ഗ്രാമീണമേഖലയിലെ ടെലഫോണ്‍ വാടക ബി.എസ്.എന്‍.എല്‍ ഉയര്‍ത്തിയേക്കും.
ഇപ്പോള്‍ ഗ്രാമീണമേഖലയില്‍ 200ഉം നഗരമേഖലയില്‍ 500മാണ് പ്രതിമാസ ടെലഫോണ്‍ വാടക. ഇരുമേഖലകളിലേയും വാടക ഏകീകരിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ അക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറച്ച ഘട്ടത്തില്‍ ഗ്രാമീണമേഖലയിലെ ടെലഫോണ്‍ വാടക 100 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ബി.എസ്.എന്‍.എലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇതേസമയം എഡിസി കുറച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ചാര്‍ജുകളില്‍ കാര്യമായ മാറ്റം വരാന സാധ്യതയില്ല. ബി.എസ്.എന്‍.എല്‍ മൊബൈല്‍ വാടകനിരക്കില്‍ വ്യത്യാസമുണ്ടാകുന്നില്ല. സ്വകാര്യകമ്പനികള്‍ നിരക്കു കുറച്ചാലും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ചാര്‍ജിനേക്കാളും കുറയാനും സാധ്യതയില്ല. എഡിസി കുറയ്ക്കുന്നതു മൂലം സ്വകാര്യ മൊബൈല്‍ ഫോണില്‍ നിന്ന് ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിലേക്കു ബന്ധിപ്പിക്കുന്നതിന്റെ ചാര്‍ജാണ് കുറയുന്നത്. ഇതുകൊണ്ടുള്ള ലാഭം സ്വകാര്യകമ്പനികള്‍ക്കു മാത്രമാണ്.
അക്സസ് ഡെഫിസിററ് ചാര്‍ജ് കുറയ്ക്കുന്നതു മൂലമുള്ള പ്രയോജനം ഉപഭോക്തക്കള്‍ക്കു ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രായ് ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications