ബോബി ജിന്‍ഡാലിന് ഉന്നതപദവികള്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാലിന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഉന്നതപദവികള്‍. ആഭ്യന്തര സുരക്ഷയ്ക്കുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി സ്ഥിരം കമ്മറ്റിലേക്കടക്കമുള്ള മൂന്നു കമ്മറ്റികളിലേക്ക് ജിന്‍ഡാലിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ, തൊഴില്‍ സംബന്ധമായ കമ്മറ്റിയിലും വിഭവശേഷി കമ്മറ്റിയിലും ജിന്‍ഡാല്‍ അംഗമാമ്. ആദ്യമായാണ് രണ്ടലധികം സ്ഥാനങ്ങളില്‍ ഒരു കോണഗ്രസ് അംഗത്തെ നിയമിക്കുന്നത്.
തനിക്കു ലഭിച്ച പദവികളില്‍ അതിയായ സന്തോഷമുണ്ടെന്നും അമേരിക്കയെ ഭീകരവിമുക്തരാഷ്ട്രമാക്കാനും അമേരിക്കയുടെയും അമേരിക്കക്കാരുടെയും സുരക്ഷയുറപ്പു വരുത്താനും താന്‍ ശ്രമിക്കുമെന്നും ബോബി ജിന്‍ഡാല്‍ പറഞ്ഞു.
ലൗസിയാനയെ പ്രതിനിധീകരിക്കുന്ന ജിന്‍ഡാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ്.












Click it and Unblock the Notifications