കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലിക്കാര്‍ക്ക് പരിശീലനകേന്ദ്രം തുടങ്ങും

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രവാസി മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും പ്രൊട്ടക്ടര്‍ ജനറല്‍ ഒഫ് എമിഗ്രന്റ്സുമായ ഡി. എസ്. പൂണിയ അറിയിച്ചു.

പ്രാഥമിക ഘട്ടത്തില്‍ തുടങ്ങുന്ന മൂന്ന് പരിശീലനകേന്ദ്രങ്ങളിലൊന്ന് കേരളത്തിലായിരിക്കും സ്ഥാപിക്കുന്നത്. ചെന്നൈയിലും ദില്ലിക്കടുത്ത് നോയിഡയിലുമായിരിക്കും മറ്റ് കേന്ദ്രങ്ങള്‍.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൂണിയ. വീട്ടുജോലിക്കു പോകുന്ന സ്ത്രീകള്‍ക്കുള്ള പരിശീലന പരിപാടി ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

മലേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഗള്‍ഫില്‍ പോകുന്നവര്‍ക്ക് പരിശീലനം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ ഭീമ യോജനയുടെ പരിധിയില്‍ അവിദഗ്ധ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X