കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ജുന്‍സിംഗ് ലാലുവുമായി ചര്‍ച്ച നടത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവയ്ക്കുന്നതിനെ കുറിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിംഗിന് എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി നിര്‍ദേശം നല്‍കി.

ബീഹാറില്‍ തനിച്ച് മത്സരിക്കുന്നതിനെ കുറിച്ച് ആര്‍ജെഡിക്ക് ആലോചിക്കേണ്ടിവരുമെന്ന് ലാലു ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലാണ് സോണിയയുടെ ഈ നിര്‍ദേശം.

ജാര്‍ഖണ്ഡില്‍ ഏതാനും സീറ്റുകള്‍ ആര്‍ജെഡിക്ക് നല്‍കി കോണ്‍ഗ്രസും ജെഎംഎമ്മും തമ്മിലുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയാണ് ലാലുവിനെ ചൊടിപ്പിച്ചത്.

അര്‍ജുന്‍സിംഗുമായുള്ള ചര്‍ച്ചക്കു ശേഷം സോണിയ ആര്‍ജെഡിയുമായി ചര്‍ച്ച നടത്തുമെന്ന് ലാലു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X