എഐഎഡിഎംകെ എംഎല്‍എയെ വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എ കെ. സുദര്‍ശനത്തെ ആറംഗ സംഘം വെടിവച്ചുകൊന്നു.
ജനവരി ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തിരുവള്ളുരിന്റെ സുദര്‍ശനത്തിന്റെ വീട്ടില്‍ വച്ചാണ് ആക്രമണം നടന്നത്. അക്രമികള്‍ സുദര്‍ശനത്തിന്റെ മകനെ പരിക്കേല്പിക്കുകയും ചെയ്തു. വീട്ടില്‍ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച സംഘം കടന്നുകളഞ്ഞു.
വീടിന് പുറത്ത് എന്തോ ശബ്ദം കേട്ട് പുറത്തേക്ക് വന്ന എംഎല്‍എയെ അക്രമികള്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ സതീഷിനെ സംഘം പരിക്കേല്പിക്കുകയും ഒരു മുറിയിലിട്ട് പൂട്ടുകയും ചെയ്തു.












Click it and Unblock the Notifications