സുനാമി മുന്നറിയിപ്പ് സംവിധാനമുണ്ടാക്കും
ദില്ലി: സുനാമി മുന്നറിയിപ്പ് സംവിധാനം ഉടന്‍ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനവരി ഒമ്പത് ഞായറാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അന്തര്‍ദേശീയ സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായിരിക്കും ഇത്. ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഉണ്ടാക്കുന്നതിന് പാര്‍ലമെന്റിന്റെ അടുത്ത ബജറ്റ് സമ്മേളനത്തില്‍ നിയമം കൊണ്ടുവരും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പുനരധിവാസ പ്രവര്‍ത്തനങ്ങളെയും മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗം വിലയിരുത്തി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നത് കടലില്‍ നിന്ന് നിശ്ചിത അകലത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം തേടേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
ദുരിതാശ്വാസ സാമഗ്രികള്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ വഴി വിതരണം ചെയ്യുന്നതിന് പകരം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നേരിട്ടെത്തിച്ചുകൊടുക്കുമെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് യോഗത്തില്‍ ഉറപ്പുനല്‍കി.












Click it and Unblock the Notifications