വയനാട്ടില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് ആറ് മരണം
കല്പറ്റ: വയനാട് ജില്ലയിലെ കൊളവയലിന് സമീപം വാര്യാട് ജീപ്പുമായി കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ജീപ്പ് യാത്രക്കാരാണ് മരിച്ചത്. ഇരുളം സ്വദേശികളായ എക്സൈസ് കോണ്‍സ്റബിള്‍ പരുത്തിയാംകുന്ന് മോഹനന്‍, ജീീപ്പ് ഡ്രൈവര്‍ അങ്ങാടിശേരി കാപ്പില്‍ ഷാജി, നെല്ലിനില്‍ക്കും തടത്തില്‍ ഗോപി, മുതുകുളം ബാബു, വെട്ടിക്കല്‍ സ്റീഫന്‍, മൂഴിമല എം. ടി. ബേബി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില സ്ഥിതി ഗുരുതരമാണ്.
ജനവരി എട്ട് ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. കൊളവയലിന് സമീപം വാര്യാട് റോഡ് പണി നടക്കുന്നിടത്താണ് അപകടമുണ്ടായത്. കല്പറ്റ ഫാത്തിമാ ആശുപത്രിയിലെ ബന്ധുവിനെ സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുകയായിരുന്നു ജീപ്പിലുള്ളവര്‍. റിഫ്ലക്ടര്‍ കാണാതെ വെട്ടിച്ച ജീപ്പ് ബസ്സിലും മരത്തിലുമിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. എറണാകുളത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.
അപകടത്തെ തുടര്‍ന്ന് റോഡുകള്‍ നന്നാക്കുന്നതിലെ അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് വാര്യാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റോഡില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നിടത്ത് സ്ഥാപിച്ച റിഫ്ലക്ടര്‍ കാണാത്തതു കൊണ്ടാണ് അപകടമുണ്ടായതെന്നാണ് ആരോപണം.












Click it and Unblock the Notifications