കര്‍ണാടകത്തില്‍ ബസ് മറിഞ്ഞ് 57 മരണം
ബീജാപ്പൂര്‍: കര്‍ണാടകത്തിലെ ബീജാപ്പൂര്‍ ജില്ലയിലെ നിടുങ്കുണ്ടിയിലെ അല്‍മാട്ടി അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 57 പേര്‍ മുങ്ങിമരിച്ചു.
ജനവരി 10 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവരില്‍ 18 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ ഏതാനും മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ കണ്ടെടുത്തു.
ഒമ്പത് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരില്‍ ഏഴംഗ കുടുംബവും ഉള്‍പ്പെടുന്നു. ഹൂബ്ലിയില്‍ നിന്നും ചിറ്റാപൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്.
നീന്തി രക്ഷപ്പെട്ട ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുങ്ങിപ്പോയ ബസ് നാല് ക്രെയിനുകള്‍ ഉപയോഗിച്ച് പൊക്കിയെടുത്തു.
ബീജാപൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് അല്‍മേട്ടി. ഡ്രൈവര്‍ ബസ് യു ടേണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞത്.












Click it and Unblock the Notifications