ബെസ്റ് ബേക്കറി കേസ്: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
ദില്ലി: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖാണോ സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദാണോ സത്യം പറയുന്നതെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് സുപ്രിം കോടതി ഉത്തരവിട്ടു.
സുപ്രിം കോടതി രജിസ്റാര്‍ ജനറല്‍ അന്വേഷണം നടത്തുന്നതിനാണ് ഉത്തരവ്. നാല് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി രജിസ്റാര്‍ ജനറലിന് നിര്‍ദേശം നല്‍കി. ബെസ്റ് ബേക്കറി കേസില്‍ മുംബൈയില്‍ നടക്കുന്ന വിചാരണ സ്റേ ചെയ്യണമെന്ന അഭ്യര്‍ഥന സുപ്രിം കോടതി തള്ളി.
താന്‍ മുന്‍പ് വഡോദര കോടതിയില്‍ നല്‍കിയ മൊഴി സത്യമായിരുന്നുവെന്നും ടീസ്ത സെതല്‍വാദിന്റെ ഭീഷണിയെ തുടര്‍ന്ന് നിരപരാധികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ മൊഴി നല്‍കുകയുമായിരുന്നുവെന്ന് സഹീറ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ടീസ്ത സെതല്‍വാദ് സുപ്രിം കോടതിയെ സമീപിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications