ബീഹാര്‍: ജെഡി(യു) 138 സീറ്റില്‍, ബിജെപി 105 സീറ്റില്‍
ദില്ലി: അടുത്ത മാസം നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ ജനതാദള്‍ (യുനൈറ്റഡ്) 138 സീറ്റിലും ബിജെപി105 സീറ്റിലും മത്സരിക്കും.
ഒരുമിച്ചാണ് മത്സരിക്കുന്നതെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും പ്രത്യേകം പ്രകടനപത്രികകളായിരിക്കും ഉണ്ടാവുകയെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപി 63 സീറ്റിലും ജനതാദള്‍ (യു) 17 സീറ്റിലും മത്സരിക്കും.
രാംവിലാസ് പാസ്വാന് തങ്ങള്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ സഖ്യവുമായി ചേരുന്നതിനെ കുറിച്ച് ഇനി പാസ്വാനാണ് തീരുമാനിക്കേണ്ടതെന്നും ജെറ്റ്ലി പറഞ്ഞു.
ആര്‍ജെഡിയുമായോ കോണ്‍ഗ്രസുമായോ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന് പാസ്വാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications