കാഞ്ചി ശങ്കരാചാര്യര്‍ക്ക് ജാമ്യം ലഭിച്ചു
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതു വരെ കാഞ്ചി മഠത്തില്‍ പോകരുതെന്ന് സുപ്രിം കോടതി ശങ്കരാചാര്യരോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റിസ് ആര്‍. സി. ലഹോതി, ജസ്റിസുമാരായ ജി. പി. മാത്തുര്‍, പി. പി. മലേക്കര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ശങ്കരാചാര്യര്‍ക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്.
രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ ജയേന്ദ്ര സരസ്വതിക്ക് നേരത്തെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.
നവംബറില്‍ ദീപാവലി ദിനത്തില്‍ അറസ്റിലായതിന് ശേഷം ജയിലില്‍ കഴിയുകയാണ് ജയേന്ദ്ര സരസ്വതി.












Click it and Unblock the Notifications