Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: കോടതി ഉത്തരവിനെ സംഘ്പരിവാര്‍ സ്വാഗതം ചെയ്തു

ദില്ലി: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കു ജാമ്യം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ ബിജെപിയും സംഘപരിവാറും സ്വാഗതം ചെയ്തു.

കാഞ്ചി മഠത്തിന്റെയും മഠാധിപതിയുടെയും പേരു ചീത്തയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ ആസൂത്രിതശ്രമമാണ് മഠാധിപതിയുടെ അറസ്റെന്നും ഇതിനു പിന്നിലുള്ള സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ഉടന്‍തന്നെ മറനീക്കി പുറത്തുവരുമെന്നും ബിജെപി വൈസ്പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു. കേന്ദ്രം ഇത്തരം പ്രവൃത്തികള്‍ക്ക് നിശബ്ദപിന്തുണ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഠാധിപതിക്ക് ജാമ്യമനുവദിക്കാതിരിക്കുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ദുര്‍ബലമാണെന്ന് കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ തെളിയിച്ചതായി ആര്‍എസ്എസ് വക്താവ് റാംമാധവ് പറഞ്ഞു. മഠാധിപതിക്ക് ആരോപണങ്ങളെ ചോദ്യം ചെയ്യാനുള്ള അവസരം നല്‍കണം. ജനങ്ങള്‍ക്ക് മഠാധിപതിയെക്കുറിച്ചുണ്ടായിട്ടുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ മഠം മുന്‍കയ്യെടുക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം തങ്ങള്‍ മഠത്തോടൊപ്പമുണ്ടെന്നു പറഞ്ഞു.

വൈകിയാണെങ്കിലും മഠാധിപതിക്കും നീതി ലഭിച്ചെന്നഭിപ്രായപ്പെട്ട വിഎച്ച്പി നേതാവ് ഗിരിരാജ കിഷോര്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വാമിയോട് മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ടു.

മഠാധിപതിക്കെതിരെ തമിഴ്നാട് പൊലീസിന്റെ പക്കല്‍ വ്യക്തമായ തെളിവുകളില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് സ്വാമിക്കെതിരെയെടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ സ്വാമിയെ ജയില്‍മോചിതനാക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും ഈ അവസരത്തില്‍ തങ്ങള്‍ പ്രാര്‍ത്ഥനാചടങ്ങു സംഘടിപ്പിക്കുമെന്നും തൊഗാഡിയ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+