നിക്കോബാര്‍ ദ്വീപില്‍ 11 പേരെ രക്ഷപ്പെടുത്തി
ദില്ലി: സുനാമി കടല്‍ക്ഷോഭമുണ്ടായതിന് 15 ദിവസത്തിന് ശേഷം ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ 11 പേരെ രക്ഷപ്പെടുത്തി.
സുനാമി കടല്‍ക്ഷോഭമുണ്ടായ ഡിസംബര്‍ 26ന് മരങ്ങളില്‍ കയറിയാണ് 11 ആദിവാസികള്‍ ദുരന്തത്തെ അതിജീവിച്ചത്. 15 ദിവസത്തോളം വിശപ്പിനോടും ദാഹത്തോടും മല്ലിട്ട ഇവരെ സൈനികര്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
മരിച്ചവരുടെ കൂട്ടത്തില്‍ പെട്ടിട്ടുണ്ടാവുമെന്ന് കരുതിയ ഇവരെ നിക്കോബാര്‍ ദ്വീപിലെ ലാനൂര്‍ ഗ്രാമത്തിലെ ഒരു മരത്തിന് പിന്നിലായാണ് കണ്ടെത്തിയത്. സൈനികര്‍ രക്ഷപ്പെടുത്തിയ 11 പേരില്‍ ഏഴ് വയസുകാരിയായ റോഷ്നി എന്ന പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ലിറ്റില്‍ നിക്കോബാര്‍ ദ്വീപില്‍ രക്ഷപ്പെട്ടവരായി ആരുമില്ലെന്ന് ആര്‍മിയും എയര്‍ഫോഴ്സും പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവിടെ വീണ്ടും തിരച്ചില്‍ നടത്തിയത്. ബോട്ടിലെത്തിയ സുരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരിച്ചിലാണ് ഇവരെ കണ്ടെത്തിയത്.
രക്ഷപ്പെട്ട 11 പേരില്‍ മിക്കവരും തങ്ങളുടെ കുടുംബങ്ങളെ നഷ്ടപ്പെട്ടവരാണ്. വീണു കിടന്ന ചില തെങ്ങുകളില്‍ നിന്ന് കിട്ടിയ തേങ്ങകളില്‍ നിന്നുള്ള വെള്ളം മാത്രം കുടിച്ചാണ് 15 ദിവസം ഇവര്‍ മരണത്തോട് മല്ലിട്ടത്.












Click it and Unblock the Notifications