കൊണ്ടോട്ടിയില്‍ റോഡപകടത്തില്‍ നാല് മരണം
മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ജനവരി ഒമ്പത് ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
നെടിയിരിപ്പ് കൊട്ടൂക്കര കാവുങ്ങല്‍ നമ്പില്ലത്ത് സെയ്തലവിയുടെ ഭാര്യ സഫിയ (40), മകള്‍ ശെബ്ന (18), സെയ്തലവിയുടെ സഹോദരന്‍ ബീരാന്റെ ഭാര്യ സുലൈഖ (35), ഓട്ടോഡ്രൈവര്‍ കൊട്ടൂക്കര പുത്താടിക്കുന്ന് പള്ളിക്കുഴി കള്ളിയില്‍ അനീഷ് (18) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 3.45നാണ് അപകടം നടന്നത്. ഡോക്ടറെ കാണാന്‍ പോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.
മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ബസ്സിനടിയിലായി. അരമണിക്കൂറിലേറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.












Click it and Unblock the Notifications