കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു

  • By Super
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ കോട്ടയ്ക്കലിനടുത്ത് പുത്തൂരില്‍ ലോറി ബൈക്കിനു പുറകിലിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ രാമപുരം സ്വദേശി ഇബ്രാഹീം മരിച്ചു. ബൈക്കിലുണ്ടായിരുന്ന രാമപുരം സ്വദേശി ഫിറോസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2005 ജനുവരി 10 തിങ്കളാഴ്ച രാവിലെ ഒന്‍പതരക്ക് കോട്ടയ്ക്കല്‍-പുത്തൂര്‍ ഇറക്കത്തില്‍ വച്ചാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നും തിരൂരങ്ങാടിയിലേക്ക് പേപ്പറുമായി വരികയായിരുന്നു ലോറി യുവാക്കള്‍ സഞ്ചിരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.

എടരിക്കോട് ഗ്ലാസ്മാര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചവര്‍. രാവിലെ ജോലിക്കു പോകുമ്പോഴാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X