Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണകിരീടം: മുഖ്യമന്ത്രി വിശദീകരണം തേടി

ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് ദേവസ്വം ഭരണസമിതി അനുമതി നല്‍കിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം തേടി.

ഗുരുവായൂരപ്പ് സമര്‍പ്പിച്ച സാധനങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുന്നതിനോട് പല സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ഭരണസമിതിയില്‍ നിന്നും വിശദീകരണം തേടിയത്.

നേരത്തെ നിരവധി തവണ ആദായവകുപ്പ് ജയലളിത സമര്‍പ്പിച്ച കിരീടമുള്‍പ്പെടെയുള്ള വഴിപാടുകള്‍ പരിശോധിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അനുവാദം തേടിയിരുന്നു. അപ്പോഴൊക്കെ പരിശോധനക്ക് അനുവാദം നല്‍കാന്‍ ദേവസ്വം വിസമ്മതിച്ചു. അനുവാദം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിലവിലിരിക്കുന്ന താത്കാലിക ഭരണ സമിതി പരിശോധന അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോട് വിവിധ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം വിവാദമാവുകയായിരുന്നു.

പരിശോധനയുടെ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ഭരണസമിതി ആദായനികുതി വകുപ്പിന് കത്തയച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+