ബിജെപിയില്‍ ചേരിതിരിവില്ല: എല്‍.ഗണേശ്
ഗുരുവായൂര്‍: ബിജെപി സംസ്ഥാനഘടകത്തില്‍ ചേരിതിരിവില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എല്‍. ഗണേശ്. പാര്‍ട്ടിയുടെ തത്വസംഹിതക്ക് കീഴിലായി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിശാലഐക്യമെന്ന എന്‍എസ്എസ്. എസ്എന്‍ഡിപി സംഘടനകളുടെ നിലപാടിനെ ഗണേശ് സ്വാഗതംചെയ്തു. ഹവാല പണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എത്തിയിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന എന്‍എസ്എസ്സിന്റെ ആവശ്യത്തെ നീതീകരിച്ച അദ്ദേഹം മുന്‍പ് ബിജെപിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നു പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടൈ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപി തങ്ങളുടെ ശക്തി തെളിയിക്കുമെന്ന് ഗണേശ് പറഞ്ഞു.
ഭക്തര്‍ സമര്‍പ്പിക്കുന്ന സാധനങ്ങള്‍ ഭഗവാനു സ്വന്തമാണെന്നും ഇത്തരം കാര്യങ്ങളില്‍ നിയമത്തോടൊപ്പം ഭക്തരുടെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കണമെന്നും ജയലളിത ഗുരുവായൂരില്‍ സമര്‍പ്പിച്ച സ്വര്‍ണകീരീടം സംബന്ധിച്ച വിവാദങ്ങളോടു പ്രതികരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications