Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ഐക്യനീക്കം അപകടകരം: കരുണാകരന്‍

തിരുവനന്തപുരം: ഹിന്ദുഐക്യത്തിനായുള്ള എസ്എന്‍ഡിപി-എന്‍എസ്എസ് സഖ്യത്തിന്റെ നീക്കത്തിന് വര്‍ഗീയതയുടെ പരിവേഷമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഈ നീക്കം അപകടകരമാണെന്നും കെ. കരുണാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് നടത്തുന്ന സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അംഗീകാരമുള്ള സര്‍ക്കാരല്ല സംസ്ഥാനത്ത് ഇപ്പോള്‍ ഭരിക്കുന്നത്. ജനവരി 10 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും നന്നാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തെറ്റായിപ്പോയെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ദേവസ്വം ബോര്‍ഡുകളില്‍ ഒഴിവുകളുണ്ടായിട്ടും അവ നികത്താന്‍ കാലതാമസം വരുത്തിയത് സാമുദായിക സംഘടനകളുടെ സമ്മര്‍ദം മൂലമാണ്. ഭക്തന്‍മാരെ മുഴുവന്‍ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്തത്. മറ്റേതെങ്കിലും മതത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പടുമായിരുന്നോ എന്ന് കരുണാകരന്‍ ചോദിച്ചു.

സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പല സംഘടനകളും മുന്നോട്ടുവരുന്നുണ്ടെങ്കിലും അവയെ ഏകോപിപ്പാക്കാനുള്ള ശ്രമം നടക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവര്‍ക്കിടയിലേക്കെത്തുന്നില്ല. സ്കൂളുകളും കോളജുകളും കുറച്ചുനാള്‍ പൂട്ടിയിടേണ്ടിവന്നാലും ദുരിതബാധിതര്‍ക്ക് താത്കാലിക താമസസ്ഥലം ഒരുക്കുകയാണ് വേണ്ടത്- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+