കുടുബശ്രീ പാട്ടത്തിന് കൃഷിയിറക്കുന്നു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ കുടുംബശ്രീ പദ്ധതിയിടുന്നു.2005 അവസാനമാകുമ്പോഴേക്കും ഏതാണ്ട് 1,000 ഹെക്ടര്‍ ഭൂമിയില്‍ പദ്ധതിയിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ പാട്ടത്തിനാരംഭിച്ച കൃഷി വേണ്ടത്ര പുരോഗതി നേടിയില്ല. ആകെയുള്ള കൃഷിയുടെ ഒന്‍പതു ശതമാനം മാത്രമാണ് തൃശൂരുള്ളത്. ഈ അവസ്ഥ മാറ്റി ഉല്‍പാദനകേന്ദ്രങ്ങളില്‍ തൃശൂരിനും മുഖ്യസ്ഥാനം വരുന്ന വിധത്തില്‍ കൃഷി നടത്താനാണ് പദ്ധതിയെന്ന് ലത്തീഫ് പറഞ്ഞു.
74 പഞ്ചായത്തുകളിലായി 7,410 സ്ത്രീകള്‍ക്ക് കുടുംബശ്രീ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. കുടുംബശ്രീയുടെ അയല്‍കൂട്ടത്തിനു കീഴിലാണ് പാട്ടത്തിനുള്ള കൃഷിയാരംഭിച്ചത്.447 ഹെക്ടറിലായി ഗോതമ്പ്, പച്ചക്കറികള്‍, പുഷ്പസസ്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്തു വരുന്നുണ്ട്. ട്രാക്ടര്‍ പ്രവര്‍ത്തിപ്പിക്കലൊഴികെ മറ്റു ജോലികള്‍ സ്ത്രീകളാണു ചെയ്തുവരുന്നത്. കുടുംബശ്രീ വേലൂര്‍ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സാജിദ മുഹമ്മദ് പറഞ്ഞു. എന്നാവ് പാട്ടത്തിനുള്ള ഭൂമിക്ക് ഉയര്‍ന്ന വിലയാണ് ഉടമകള്‍ ഈടാക്കുന്നത്. ഇതു തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സാജിദ അഭിപ്രായപ്പെട്ടു. കുടുംബശ്രീയില്‍ നിന്ന് ലോണുകള്‍ ലഭിക്കില്ലെന്നതാണ് കൃഷി നടത്തുന്ന സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്നം.
പ്രമേഹരോഗികള്‍ക്കുള്ള ഇലച്ചെടികള്‍ കൃഷി ചെയ്യാനും പദ്ധതിയുള്ളതായി സാജിദ അറിയിച്ചു.












Click it and Unblock the Notifications